കോട്ടയം: നസ്രാണി കുടുംബങ്ങളിൽ നിലനിന്നിരുന്ന പാരമ്പര്യം ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു. ആ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന് മാർ ജോസഫ് പെരുന്തോട്ടം ഉത്ബോധിപ്പിച്ചു . ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി 16 ഫൊറോനകളിലൂടെ നടത്തിയ തിരുക്കുടുംബ പേടക പ്രയാണത്തിന്റെ സമാപനത്തിന് അതിരമ്പുഴ ഫൊറോനയിലെ മണ്ണാർകുന്ന് പള്ളിയിൽ സമാപന സന്ദേശം നൽകുകയായിരുന്നു പിതാവ്.
തിരുക്കുടുംബ പേടക പ്രയാണം കോവിഡാനന്തര കാലത്ത് നമ്മുടെ കുടുംബങ്ങൾക്ക് ദിശാബോധം നൽകുന്നുവെന്നും അതുവഴി കുടുംബങ്ങളെ ഉണർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ഡിസംബർ നാലിന് മാർ ജോസഫ് പൗവ്വത്തിൽ ആശീർവദിച്ച തിരുകുടുംബ പേടകം കൊല്ലം-ആയുർ , അമ്പൂരി, തിരുവനന്തപുരം , ആലപ്പുഴ , ചമ്പക്കുളം , പുളിങ്കുന്ന് ,എടത്വ , മണിമല , നെടുംകുന്നം ,കുറുമ്പനാടം , ത്യക്കൊടിത്താനം, ചങ്ങനാശേരി ,തുരുത്തി , കോട്ടയം , കുടമാളൂർ ഫൊറോനകളിലൂടെ പ്രയാണം ചെയ്ത് അതിരമ്പുഴയിൽ സമാപിച്ചു. അതിരമ്പുഴ ഫൊറോനയിലെ പതിനാല് ഇടവകകളിലൂടെ നടത്തിയ പ്രയാണവും മണ്ണാർകുന്ന് പള്ളിയിൽ സമാപിച്ചു.
സമാപന സമ്മേളനത്തിന് പിതൃവേദി പ്രസിഡൻറ് എ.പി തോമസ് അധ്യക്ഷത വഹിച്ചു . . ഫാ. ജോസ് മുകുളേൽ, ഫാ. എബ്രഹാം തർമ്മശ്ശേരി , ആൻസി മാത്യു , ലൂസി എം.ജെ , ബിൻസി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബെന്നി മാത്യു സ്വാഗതവും ജിനോദ് എബ്രഹാം നന്ദിയും പറഞ്ഞു.
അതിരൂപത തിരുകുടുംബ പേടക പ്രയാണത്തിന് ഫാ. റ്റിജോ പുത്തൻ പറമ്പിൽ ,ഫാ. സോണി പള്ളിചിറയിൽ , ജോജൻ സെബാസ്റ്റ്യൻ , റ്റെസി വർഗീസ് , ജോയി പാറപ്പുറം , ആൻസി തോമസ് , ജെസി സോണി , ജോജോ എതിരേറ്റ്, ബ്രദർ നോബി പടമറ്റം, ബെസ്റ്റി ജോജി, സി. കൊച്ചുറാണി SH , അതിരമ്പുഴ മാതൃവേദി പിതൃവേദി ഫൊറോനാ ഭാരവാഹികൾ , മണ്ണാർകുന്ന് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.