ഉക്രെയ്‌നിലെ സംഘര്‍ഷമൊഴിയാന്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ; യു.എസിലെ ദുരന്ത ബാധിതര്‍ക്കായും പ്രാര്‍ത്ഥന

ഉക്രെയ്‌നിലെ സംഘര്‍ഷമൊഴിയാന്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ; യു.എസിലെ ദുരന്ത ബാധിതര്‍ക്കായും പ്രാര്‍ത്ഥന


വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഉക്രെയ്‌നു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പതിനായിരക്കണക്കിന് സൈനികരെ റഷ്യ ഉക്രെയ്‌നുമായുള്ള അതിര്‍ത്തിയിലേക്ക് വിന്യസിക്കുന്നതുമായ ബന്ധപ്പെട്ട് സംഘര്‍ഷം തീവ്രമാകുന്നതിനിടെ റഷ്യയുടെ പേരു പറയാതെ, ആയുധങ്ങളൊഴിവാക്കി അന്താരാഷ്ട്ര സംഭാഷണത്തിലൂടെ പ്രതിസന്ധി ലഘൂകരിക്കാന്‍ മാര്‍പാപ്പ ദൈവിക ഇടപെടല്‍ അപേക്ഷിച്ചു.'പ്രിയ ഉക്രെയ്‌നും, അവിടത്തെ എല്ലാ ജനങ്ങള്‍ക്കും മതസമൂഹങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വേണ്ടി' മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസിസിപ്പി, മിസോറി, ടെന്നസി എന്നീ യു. എസ് സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റിന്റെ താണ്ഡവത്തിനിരയായവര്‍ക്കു വേണ്ടിയും ഞായറാഴ്ച കുര്‍ബാനയ്ക്കിടെ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. കാത്തലിക് ചാരിറ്റീസ് യു.എസ്.എ.യുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് ദുരിതബാധിതരെ സഹായിക്കണമെന്ന് യു.എസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ജോസ് ഗോമസും ആഭ്യന്തര നീതി-മനുഷ്യ വികസന സമിതി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് പോള്‍ കോക്ലിയും കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ചതിനു പിന്നാലെയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.