ബെംഗളുരൂ: തലവേദന മാറ്റാന്‍ ആള്‍ ദൈവം വടി കൊണ്ടടിച്ച യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37) യാണ് മരിച്ചത്. സംഭവത്തില്‍ ഹാസന്‍ ജില്ലയിലെ ബെക്ക സ്വദേശിയായ മനു (42) വിനെതിരേ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
പാര്‍വതിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പാര്‍വതിയും ഭര്‍ത്താവ് ജയന്തും മകള്‍ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ രണ്ടു മാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടി. വേദന തുടരുന്നതിനാല്‍ പാര്‍വതിയുടെ ബന്ധുവായ മഞ്ജുളയാണ് ബെക്ക ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള്‍ദൈവമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കായി മനുവിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്‌ക്കെത്തിയപ്പോള്‍ തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണ പാര്‍വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.