വനിതാ ഹൗസ് സര്‍ജനെതിരെ കയ്യേറ്റം: മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനെതിരെ പൊലീസ് കേസ്

 വനിതാ ഹൗസ് സര്‍ജനെതിരെ കയ്യേറ്റം: മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനെതിരെ പൊലീസ് കേസ്

അമ്പലപ്പുഴ: വനിതാ ഹൗസ് സര്‍ജനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ് മോനെതിരെ (40) അമ്പലപ്പുഴ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ജുമിന ഗഫൂറിനെ ദേഹോപദ്രവം ഏല്‍പിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമാണു കേസെന്നു പൊലീസ് അറിയിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അനീഷ് മോന്റെ പിതാവ് ചെങ്ങന്നൂര്‍ കോടുകുളഞ്ഞി വലിയപറമ്പില്‍ ഉല്ലാസ് ഭവനില്‍ കുഞ്ഞുകുഞ്ഞ് (പീയൂസ്-73) ശനിയാഴ്ച രാത്രി മരിച്ചു. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന കുഞ്ഞുകുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രാത്രിയില്‍ വാര്‍ഡില്‍ നിന്ന് ഐസിയുവിലേയ്ക്ക് മാറ്റുമ്പോഴാണ് ബഹളവും കയ്യേറ്റവും നടന്നതെന്നു ഹൗസ് സര്‍ജന്റെ മൊഴിയില്‍ പറയുന്നു.

റസിഡന്റ് ഡോക്ടറും ഹൗസ് സര്‍ജന്‍മാരും ചേര്‍ന്നു രോഗിയെ മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ, അനീഷ് മോന്‍ മുറി തള്ളിത്തുറന്ന് അകത്തുകയറി വനിത ഹൗസ് സര്‍ജനെ പിടിച്ചുതള്ളി താഴെയിട്ടെന്നാണു പരാതി. ഡപ്യൂട്ടി സൂപ്രണ്ട് ഹൗസ് സര്‍ജന്‍മാരുടെ മൊഴിയെടുത്തു. ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.