അബുദബി: രാജ്യത്തെ സ്വകാര്യസർക്കാർ തൊഴില്‍ മേഖല ഏകീകരിക്കാനുളള നീക്കവുമായി യുഎഇ. 2022 ഫെബ്രുവരി രണ്ടോടെയാണ് ഇത് പ്രാബല്യത്തിലാവുക. ഇതോടെ സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ജീവനക്കാർക്ക് ലഭിക്കുന്ന അവധി ദിനങ്ങളും എന്‍ഡ് ഓഫ് സർവ്വീസ് ബെനഫിറ്റും ഒരുപോലെയാകും. പാർട് ടൈം, ടെംപററി, ഫ്ളെക്സിബിള്‍ ജോലി ചെയ്യാനുളള അവസരവും ലഭ്യമാക്കും. ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുളള വംശീയ- നിറ-ഭാഷ-രാജ്യ- അധിക്ഷേപങ്ങള്‍ക്കെതിരെയുളള സംരക്ഷണവും നിയമം ഉറപ്പുനല്‍കുന്നു. ഇരുമേഖലകളും ഏകീകരിക്കുന്നതോടെ തൊഴില്‍ വിപണിയിലെ സാധ്യതകള്‍ വർദ്ധിപ്പിക്കുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രി ഡോ അബ്ദുള്‍ റഹ്മാന്‍ അല്‍ അവാർ പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവരെ തൊഴില്‍ വിപണിയിലേക്ക് ആകർഷിക്കാന്‍ ഇതിലൂടെ കഴിയും. സ്വകാര്യ സർക്കാർ മേഖലകളിലെ വിടവ് നികത്താനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ സർക്കാർ സ്ഥാപനങ്ങളില്‍ ഫ്ളക്സിബിള്‍,താല്‍ക്കാലിക,പാർട് ടൈം ജോലിയ്ക്കായും അപേക്ഷിക്കാനുളള അവസരവുമുണ്ടാകും.
വർഷത്തില്‍ 30 ദിവസം ശമ്പളത്തോടുകൂടിയുളള അവധിയുണ്ടാകും. ജോലിക്ക് കയറി ആറുമാസം പൂർത്തിയായാല്‍ മാസത്തില്‍ രണ്ട് ദിവസം ശമ്പളത്തോടുകൂടിയുളള അവധി ലഭിക്കും.
ഇരുമേഖലകളിലും 45 ദിവസത്തെ പൂർണ ശമ്പളത്തോടെയുളള പ്രസവാവധിയും 15 ദിവസത്തെ പകുതി ശമ്പളത്തോടെയുളള അവധിയും ലഭിക്കും
5 ദിവസത്തെ പറ്റേണിറ്റി അവധി
ഉറ്റബന്ധുക്കളാരെങ്കിലും മരിച്ചാല്‍ 5 ദിവസത്തെ അവധി
തൊഴിലാളികള്‍ക്ക് ഒരു വർഷം 90 ദിവസത്തെ രോഗാവധി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. ഇതില്‍ 15 ദിവസം മുഴുവന്‍ ശമ്പളത്തോടെയുളള അവധിയായിരിക്കും. 30 ദിവസം പകുതി ശമ്പളത്തോടെയും മറ്റ് ദിവസങ്ങള്‍ ശമ്പളമില്ലാതെയും അവധി നല്‍കാം
ഇത് കൂടാതെ സമയക്രമമുള്‍പ്പടെയുളള കാര്യങ്ങളില്‍ ഏകീകരണം വരുന്നതോടെ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.