ബാങ്ക് പണിമുടക്ക്: 16, 17 തിയതികളില്‍ ഇടപാടുകള്‍ തടസപ്പെട്ടേക്കാം

ബാങ്ക് പണിമുടക്ക്: 16, 17 തിയതികളില്‍ ഇടപാടുകള്‍ തടസപ്പെട്ടേക്കാം

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്. രണ്ടുദിവസത്തെ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐ, പിഎൻബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ തുടങ്ങിയ ബാങ്കുകൾ ഇടപാടുകൾ തടസപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രവർത്തനം തടസപ്പെടാതിരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷം തന്നെ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.