ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍: അദാര്‍ പൂനാവാല

ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍: അദാര്‍ പൂനാവാല

ന്യൂഡൽഹി: കോവിഡ് വാക്സിൻ ആറു മാസത്തിനുള്ളിൽ കുട്ടികൾക്കും എടുക്കാമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാർ പൂനാവാല. കുട്ടികൾക്കായുള്ള നൊവാവാക്സ് കോവിഡ് വാക്സിൻ ആറു മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വെർച്വൽ കോൺഫെറൻസിൽ സംസാരിക്കുകയായിരുന്നു അദാർ പൂനാവാല. 'ആറു മാസത്തിനുള്ളിൽ ഞങ്ങളുടെ വാക്സിൻ എത്തും. ഇപ്പോൾ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ് വരെയുള്ള കുട്ടികളിൽ മികച്ച ഫലമാണ് കാണിക്കുന്നത്.' പൂനാവാല വ്യക്തമാക്കി.

ഇൻഡൊനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം കയറ്റുമതി ചെയ്തിട്ടുള്ള നോവാവാക്സ് വാക്സിൻ കൂടാതെ, അസ്ട്രാസെനെക്ക, സ്പുട്നിക് ഷോട്ടുകളും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം പ്രതിവർഷം 1.5 ബില്ല്യൺ ഡോസ് വാക്സിനാണ് നിർമിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ വിതരണം ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.