"മീഡിയ 2021" ഏകദിന ശില്പശാല ശ്രദ്ധേയമായി


കോട്ടയം :ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസവും ഇടത്തല അൽ അമീൻ കോളേജും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്പശാല മീഡിയ 2021 ശ്രദ്ധേയമായി. സീ പാസ് ഡയറക്ടർ ഡോ. പി.കെ പത്മകുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പ്രിൻസിപ്പൽ ഡോ. ലിജിമോൾ പി ജേക്കബ് അധ്യക്ഷത വഹിച്ചു.

മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്റർ കെ ടോണി ജോസ് നവമാധ്യമങ്ങളുടെ ലോകത്തിൽ ജേണലിസത്തിന്റെ സാധ്യതകളും വ്യാജ വാർത്തകളും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. നൂതന സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഘട്ടത്തിൽ പരമ്പരാഗത മാധ്യമ സംസ്കാരത്തിന് ഉണ്ടാവുന്ന മാറ്റങ്ങളോട് എങ്ങനെ അനുരൂപപ്പെടണമെന്നും അവയെ എങ്ങനെ സാധ്യതകളായി ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും എഡിറ്റർമാരാവുന്ന സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ വ്യാജ വാർത്തകൾ തിരിച്ചറിയുന്നതിനും തടയുന്നതിനും യുവമാധ്യമ പ്രവർത്തകർ പ്രാപ്തരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.


ദേശാഭിമാനി ന്യൂസ് എഡിറ്റർ എം.ഓ വർഗീസ് സമൂഹവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടന്ന രണ്ടാമത്തെ സെഷന് നേതൃത്വം നൽകി. മാധ്യമങ്ങളുടെ വളർച്ച മനുഷ്യന്റെ സാമൂഹികമായ ചുറ്റുപാടുകളെ എത്രത്തോളം സ്വാധീനിച്ചുവെന്നും ക്യാപിറ്റലിസത്തിന്റെ സംഭാവനയായ ഉപഭോഗസംസ്കാരം മനുഷ്യന്റെ അനുദിന ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഇടത്തല അൽ അമീൻ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി വിജു പി വി, അദ്ധ്യാപികയായ ശീതൾ ജോർജ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിലെ അധ്യാപകരായ ഗിൽബർട്ട് ഏ ആർ, പ്രിയങ്ക പുരുഷോത്തമൻ, ഷെറിൻ പി ഷാജി, മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം മുഹമ്മദ് അബ്ബാസ് എന്നിവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.