ലണ്ടന്‍:പ്രമുഖ ആഡംബര ഉല്‍പ്പന്നങ്ങളുടെ നൂറംഗ ആഗോള പട്ടികയില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍. ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടൈറ്റന്‍ 22-ാം സ്ഥാനത്തും കല്യാണ്‍ ജ്വല്ലേഴ്സ്, ജോയ് ആലുക്കാസ്, പിസി ജ്വല്ലേഴ്സ്, ത്രിഭുവന്‍ദാസ് ഭീംജി സവേരി ലിമിറ്റഡ് എന്നിവ യഥാക്രമം 37, 46, 57, 92 സ്ഥാനങ്ങളിലുമാണ് ഡെലോയ്റ്റ് ഗ്ലോബല്‍ 2021 പതിപ്പ് ലക്ഷ്വറി ഗുഡ്സ് പട്ടികയിലുള്ളത്.
മുന്‍വര്‍ഷങ്ങളെപ്പോലെ ജെംസ് ആന്‍ഡ് ജ്വല്ലറി വിഭാഗത്തിനു തന്നെയാണ് ആഡംബര ഉല്‍പ്പന്ന പട്ടികയില്‍ ആധിപത്യം. മികച്ച 10 ബ്രാന്‍ഡുകളുടെ പട്ടികയില്‍ പ്രധാനമായും ഇഎംഇഎ (യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക) മേഖലയില്‍ നിന്നുള്ള മുന്‍നിരക്കാരാണുള്ളതെന്ന് ഡെലോയിറ്റ് പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഏകദേശം 14 ആഭരണ വ്യാപാരികള്‍ ആദ്യ 100 ല്‍ ഇടം നേടി.അതേസമയം, ഇതില്‍ 80 ശതമാനത്തിലധികം കമ്പനികളും 2020 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് ആഘാതം മൂലം ആഡംബര വസ്തുക്കളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞെന്നു റിപ്പോര്‍ട്ട് ചെയ്തു.എന്നിരുന്നാലും, ലാഭം തന്നെയാണ് ഈ കമ്പനികളില്‍ പകുതിയും രേഖപ്പെടുത്തിയത്.
150-ലധികം രാജ്യങ്ങളില്‍ ഓഫീസുകളുള്ള ബഹുരാഷ്ട്ര പ്രൊഫഷണല്‍ സേവന ശൃംഖലയാണ് ഡെലോയിറ്റ്. ലണ്ടന്‍ ആണ് ആസ്ഥാനം;'ബിഗ് ഫോര്‍ അക്കൗണ്ടിംഗ് ഓര്‍ഗനൈസേഷനു'കളില്‍ ഒന്ന്. കൂടാതെ വരുമാനവും പ്രൊഫഷണലുകളുടെ എണ്ണവും അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സേവന ശൃംഖലയാണ്. 1845ല്‍ ലണ്ടനില്‍ വില്യം വെല്‍ച്ച് ഡെലോയിറ്റ് സ്ഥാപിച്ച സ്ഥാപനം 1890-ല്‍ അമേരിക്കയിലേക്ക് വ്യാപിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.