റോഡ് തകരുന്നതുവരെ എന്‍ജിനീയര്‍മാര്‍ എന്തെടുക്കുകയാണ്?: ചോദ്യവും വിമര്‍ശനവുമായി ഹൈക്കോടതി

 റോഡ് തകരുന്നതുവരെ എന്‍ജിനീയര്‍മാര്‍ എന്തെടുക്കുകയാണ്?: ചോദ്യവും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിലെ റോഡുകളുടെ തകര്‍ച്ച സംബന്ധത്തിച്ച വിഷയത്തില്‍ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. റോഡുകള്‍ തകരുന്നതിന് മഴയെ പഴിക്കേണ്ടെന്ന നിലപാട് സ്വീകരിച്ച ഹൈക്കോടതി നിര്‍മാണത്തിലെ അഴിമതിയാണ് ഇതിന് കാരണമെന്ന് വ്യക്തമാക്കി. എഞ്ചിനീയര്‍മാര്‍ അറിയാതെ ഒരു അഴിമതിയും നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി റോഡ് നിര്‍മാണത്തിന് നീക്കിവയ്ക്കുന്ന തുക കാര്യക്ഷമമായി വിനിയോഗിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

റോഡിനായി നൂറ് രൂപ നീക്കിവച്ചാല്‍ പകുതിയെങ്കിലും നിര്‍മാണത്തിന് ഉപയോഗിത്തുന്ന നിലയുണ്ടാവണമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. മികച്ച റോഡ് പണിത എഞ്ചിനീയര്‍ ജീവനൊടുക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ശരാശരി നിലവാരമുള്ള റോഡെങ്കിലും കിട്ടണം. കുഴിയില്‍ വീണ് മരിക്കാതെ പൊതുജനത്തിന് വീടെത്താന്‍ കഴിയുന്ന നിലയുണ്ടാവണമെന്നും കോടതി പറഞ്ഞു.

കേരളത്തിലെ റോഡുകളുടെ തകര്‍ച്ച സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് കോടതിയും വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ ഇടപെടുന്നത് എന്നത് ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.