കൊച്ചി: കര്‍ഷകപ്രക്ഷോഭത്തിന്റെ വിജയത്തിനുശേഷം ദേശീയ കര്‍ഷകനേതാക്കള്‍ കേരളത്തിലെത്തുന്നു. ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന കര്‍ഷകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘനപ്രഖ്യാപനവും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനറും ഡല്‍ഹി കര്‍ഷകപ്രക്ഷോഭ നേതാവുമായ ശിവകുമാര്‍ ശര്‍മ്മ കക്കാജി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ പഞ്ചാബിലെ കര്‍ഷകനേതാവ് മന്‍ജിത് സിംഗ് റായ് മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിലെ 37 സ്വതന്ത്ര കര്‍ഷകസംഘടനകളാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ഭാഗമായി നിലവിലുള്ളത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കര്‍ഷക കൂട്ടായ്മയിലേയ്ക്ക് കടന്നുവരുന്ന പുതിയ സംഘടനകളെയും ശിവകുമാര്‍ ശര്‍മ്മ കക്കാജി സ്വീകരിക്കും.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് 18ന് രാവിലെ 11ന് ആരംഭിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി, സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍, സംസ്ഥാന വൈസ് ചെയര്‍മാന്മാരായ മുതലാംതോട് മണി, ഫാ. ജോസഫ് കാവനാടിയില്‍, ഡിജോ കാപ്പന്‍, ബേബി സക്കറിയാസ,് കണ്‍വീനര്‍മാരായ ജോയി കണ്ണംചിറ, രാജു സേവ്യര്‍, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, ജെന്നറ്റ് മാത്യു, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോണ്‍ ജോസഫ്, വിവിധ കര്‍ഷകസംഘടനാ നേതാക്കളായ ടോമിച്ചന്‍ ഐക്കര, ജോയി കൈതാരം, ജോസ് മാത്യു ആനിത്തോട്ടം, ഡോ.പി.ലക്ഷ്മണ്‍മാസ്റ്റര്‍, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, ഷുക്കൂര്‍ കണാജെ, അഡ്വ. സുമീന്‍ എസ് നെടുങ്ങാടന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, സ്‌കറിയ നെല്ലംകുഴി, പോള്‍സണ്‍ അങ്കമാലി, സുനില്‍ മഠത്തില്‍, എന്‍.ജെ. ചാക്കോ, പൗലോസ് മോളത്ത്, നൈനാന്‍ തോമസ്, ഔസേപ്പച്ചന്‍ ചെറുകാട് എന്നിവര്‍ നേതൃത്വം നല്‍കും.
വന്യജീവിശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുക, ജപ്തി നടപടികളില്‍ നിന്ന് പിന്മാറുക, കര്‍ഷകന്റെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, എല്ലാത്തരം കൃഷിനാശങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, പരിസ്ഥിതി അന്തിമവിജ്ഞാപനത്തില്‍ കര്‍ഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണം ഉറപ്പാക്കുക, കര്‍ഷകവിരുദ്ധ സ്വതന്ത്രവ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
കേരളത്തിലെ കര്‍ഷകരുടെ നിലനില്‍പ്പിനായി ദേശീയ കര്‍ഷക മുന്നേറ്റത്തിനോട് സഹകരിച്ച് സംസ്ഥാനത്തെ എല്ലാ കര്‍ഷക പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കുചേരണമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.