പൊലീസ് തലപ്പത്ത് അഴിച്ചുപണി; മൂന്ന് എഡിജിപിമാര്‍ ഡിജിപിമാരാകും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മൂന്ന്  എഡിജിപിമാര്‍ ഡിജിപിമാരാകും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് എഡിജിപിമാര്‍ക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനകയറ്റം നല്‍കാനുള്ള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

കെ പത്മകുമാര്‍, എസ് ആനന്ദ കൃഷ്ണന്‍, നിധിന്‍ അഗര്‍വാള്‍ എന്നിവരുടെ സ്ഥാനകയറ്റ ശുപാര്‍ശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവര്‍ ഓരോരുത്തരായി ഡിജിപിമാരാകും. ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ എഡിജിപിയാകും.

ജനുവരി ഒന്നിന് ഉപാധ്യയ്ക്ക് സ്ഥാനകയറ്റം ലഭിക്കും. ഡിഐജിമാരായ പി പ്രകാശ്, കെ സേതുരാമന്‍, അനൂപ് ജോണ്‍ കുരുവിള എന്നിവര്‍ ജനുവരിയില്‍ ഐജിമാരാകും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റം ലഭിക്കുന്നതിനാല്‍ ജനുവരി ഒന്നിന് സംസ്ഥാന പൊലീസ് തലപ്പത്ത് കാര്യമായ അഴിച്ച്‌ പണിയുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.