കോവിഡ്: നാല് രാജ്യങ്ങളില്‍ നിന്നെത്തുന്നവർക്കുളള പ്രവേശന മാനദണ്ഡം യുഎഇ പുതുക്കി

കോവിഡ്: നാല് രാജ്യങ്ങളില്‍ നിന്നെത്തുന്നവർക്കുളള പ്രവേശന മാനദണ്ഡം യുഎഇ പുതുക്കി

ദുബായ്: നൈജീരിയ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർക്കുളള പ്രവേശന മാനദണ്ഡങ്ങളില്‍ നാഷണല്‍ അതോറിറ്റി ഫോർ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് മാറ്റം വരുത്തി.

നൈജീരിയ, കെനിയ,റവാണ്ട, എത്യോപിയ എന്നിവിടങ്ങളില്‍ നിന്നും വരുന്നവർക്ക് യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാണ്. വിമാനത്താവളത്തില്‍ നിന്നും ആറ് മണിക്കൂറിനുളളിലെ റാപ്പിഡ് പിസിആർ പരിശോധനാഫലവും നിർബന്ധം. ഈ രാജ്യങ്ങളില്‍ നിന്ന് ട്രാന്‍സിറ്റ് യാത്രയിലാണ് യുഎഇയിലേക്ക് എത്തുന്നതെങ്കില്‍ ആദ്യ വിമാനത്താവളത്തില്‍ നിന്നുളള റാപ്പിഡ് പരിശോധനയ്ക്ക് പുറമെ, രണ്ടാമത്തെ വിമാനത്താവളത്തില്‍ നിന്നും ആറ് മണിക്കൂറിനുളളിലെ റാപ്പിഡ് പരിശോധനയും അനിവാര്യം.

കോംഗോയില്‍ നിന്നുളള യാത്രാക്കാർക്ക് തല്‍ക്കാലം പ്രവേശന അനുമതിയില്ല
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ റിപബ്ലിക് ഓഫ് കോംഗോയില്‍ നിന്നുളള യാത്രാക്കാ‍ർക്ക് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് എമർജന്‍സി മാനേജ്മെന്‍റ് അതോറിറ്റിയും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും. നേരിട്ട് പ്രവേശിക്കുന്നതിനും ട്രാന്‍സിറ്റ് യാത്ര ചെയ്ത് എത്തുന്നതിനും വിലക്കുണ്ട്. ഡിസംബർ 17 മുതലാണ് പ്രവേശന വിലക്ക് പ്രാബല്യത്തിലാവുന്നത്. 14 ദിവസത്തിനുളളില്‍ ഈ രാജ്യത്ത് സന്ദർശനം നടത്തിയവർക്കും പ്രവേശനഅനുമതിയില്ല.

അതേസമയം യുഎഇയില്‍ നിന്നും കോംഗോയിലേക്കുളള വിമാനസർവ്വീസുകള്‍ക്ക് മാറ്റമില്ല. ഇതുകൂടാതെ യുഎഇ സ്വദേശികള്‍, അവരുടെ ഉറ്റബന്ധുക്കള്‍,ഗാർഹിക ജീവനക്കാർ,നയതന്ത്രപ്രതിനിധികള്‍-ഉദ്യോഗസ്ഥർ,ഗോള്‍ഡന്‍ വിസയുളളവർ തുടങ്ങിയവർക്ക് നിബന്ധനകളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.