കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ കംപാല അതിരൂപതാ ആര്‍ച്ച് ബിഷപ്പായി കസാന-ലുവീറോ രൂപതാ ബിഷപ്പ് സെമോഗെറെരെയെ (65) ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ്പായിരുന്ന ഡോ. സിപ്രിയന്‍ കിസിറ്റോ ലവാംഗയുടെ അപ്രതീക്ഷിത മരണത്തിന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമനം.
ഡിസംബര്‍ ഒന്‍പതിന് ഉഗാണ്ടയിലെ വത്തിക്കാന്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലൂയിജി ബിയാന്‍കോ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഈ വര്‍ഷം ആര്‍ച്ച് ബിഷപ്പ് സിപ്രിയന്‍ കിസിറ്റോ ലുവാംഗയുടെ മരണത്തിന് നാല് ദിവസങ്ങള്‍ക്കുശേഷം ഏപ്രില്‍ 8-ന് ബിഷപ്പ് സെമോഗെറെരെയെ കംപാലയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരുന്നു.
ഉഗാണ്ടയിലെ വാകിസോ ജില്ലയിലെ കിസുബി മേഖലയില്‍ 1956 ജൂണ്‍ 30-നാണ് സെമോഗെറെരെ ജനിച്ചത്. ആദ്യം കിഗെറോ പ്രൈമറി സ്‌കൂളിലും തുടര്‍ന്ന് കിസുബി ബോയ്‌സ് പ്രൈമറി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് കാറ്റെന്‍ഡെ സെന്റ് മരിയ ഗൊരേട്ടി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.
1976-ല്‍, ഗ്ഗാബ പ്രദേശത്തെ സെന്റ് എംബാഗ സെമിനാരിയില്‍ ഏഴ് യുവാക്കള്‍ക്കൊപ്പം സെമോഗെറെരെ ആദ്യ വിദ്യാര്‍ഥിയായി പ്രവേശനം നേടി.
1978-ല്‍, യുഎസിലെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തെ മില്‍വാക്കി സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് സെമിനാരിയിലേക്ക് സെമോഗെറെരെയെ അയച്ചു. അന്തരിച്ച കര്‍ദിനാള്‍ ഇമ്മാനുവല്‍ കിവാനുക എന്‍സുബുഗയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്. അവിടെനിന്ന് 1982-ല്‍ സെമോഗെറെരെ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റിയില്‍ ബിരുദം നേടി.
1981 നവംബര്‍ 21-ന് മില്‍വാക്കി ആര്‍ച്ച് ബിഷപ്പ് റെംബര്‍ട്ട് ജോര്‍ജ് വീക്ക്ലാന്‍ഡ് അദ്ദേഹത്തെ ഡീക്കനായി നിയമിച്ചു. 1983-ല്‍, സെമോഗെറെരെ കംപാല അതിരൂപതയില്‍ പുരോഹിതനായി അഭിഷിക്തനായി. 2008 ജൂണ്‍ നാലിനാണ് അദ്ദേഹം കസാന-ലുവീറോയിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.