വിഐപി ലോഞ്ചില്‍ വിശ്രമിക്കാതെ ജനങ്ങള്‍ക്കൊപ്പം വരിയില്‍ നിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കണം: എം.പിമാര്‍ക്ക് ഉപദേശവുമായി മോഡി

വിഐപി ലോഞ്ചില്‍ വിശ്രമിക്കാതെ ജനങ്ങള്‍ക്കൊപ്പം വരിയില്‍ നിന്ന്  അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കണം: എം.പിമാര്‍ക്ക് ഉപദേശവുമായി മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തണമെന്ന് ബിജെപി എം.പിമാര്‍ക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിനുവേണ്ടി വിമാനത്താവളത്തില്‍ വിഐപി ലോഞ്ചില്‍ ചെന്നിരുന്ന് വിശ്രമിക്കാതെ സാധാരണ ജനങ്ങള്‍ക്കൊപ്പം വരിയില്‍ നിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കണമെന്ന് മോഡി കൂട്ടിച്ചേർത്തു.

ദിവസവും കൂടുതല്‍ ആള്‍ക്കാരെ പരിചയപ്പെടാനും കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കാനും മോഡി നി‌ര്‍ദ്ദേശിച്ചു. ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി എം.പിമാരുമായുള്ള യോഗത്തില്‍ വച്ചായിരുന്നു മോഡിയുടെ നി‌ര്‍ദ്ദേശം.

ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കുകയെന്നത് വളരെ പ്രധാനമാണെന്നും അതിന് അവരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.

വിമാനത്താവളങ്ങളില്‍ വരി നില്‍ക്കുമ്പോള്‍ ജനങ്ങളുമായി കൂടുതല്‍ സംസാരിക്കുകയും അവര്‍ക്ക് സര്‍ക്കാരിലുള്ള പ്രതീക്ഷകളേയും അവരുടെ ആവശ്യങ്ങളേയും കുറിച്ച്‌ വിശദമായി ചോദിച്ച്‌ മനസിലാക്കുകയും വേണമെന്ന് മോഡി പറഞ്ഞതായി നേതാവ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.