നിര്‍ബന്ധിത മതംമാറ്റം: 10 വര്‍ഷം വരെ തടവ് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍

നിര്‍ബന്ധിത മതംമാറ്റം: 10 വര്‍ഷം വരെ തടവ് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവ് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. നിർദിഷ്ട നിയമത്തിന്റെ കരടുബില്ലിൽ കടുത്ത വ്യവസ്ഥകളാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

നിർബന്ധിത മതപരിവർത്തനമായി ബന്ധപ്പെട്ട പരാതി ഉയർന്നാൽ മതം മാറ്റം സ്വമേധയാ ആണെന്നു തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരുടേതാണ്. തെളിയിക്കാനായില്ലെങ്കിൽ മതം മാറിയവർക്കു നഷ്ടപരിഹാരമായി പരമാവധി അഞ്ചു ലക്ഷം രൂപ കൈമാറണമെന്നും കരടിൽ നിർദേശിക്കുന്നു. 

തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ, സ്വാധീനത്തിലൂടെയോ, വഞ്ചനയിലൂടെയോ, ആനുകൂല്യങ്ങൾ നൽകിയോ വിവാഹത്തിനു വേണ്ടിയോ സമ്മർദം ചെലുത്തിയോ ഉള്ള മതം മാറ്റം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.