അമേരിക്കൻ പ്രസിഡണ്ടിനെ അറിയാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കണം

അമേരിക്കൻ പ്രസിഡണ്ടിനെ അറിയാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കണം

ന്യൂയോർക്ക് : അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫല പ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. വെള്ളിയാഴ്ച വരെ സമ്പൂര്‍ണ ഫല പ്രഖ്യാപനം സാധ്യമല്ലെന്നാണ് ഞങ്ങളുടെ പ്രതിനിധി അറിയിച്ചത്.

പെന്‍സില്‍വാനിയയില്‍ 20 ഇലക്ട്രല്‍ വോട്ടുകളാണുള്ളത്. ട്രംപും ബൈഡനും ഇഞ്ചോടിച്ച് പോരാടുന്ന വേളയില്‍ ഈ 20 വോട്ടുകള്‍ ജയം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്. 2016ല്‍ ഇവിടെ മുന്നിട്ട് നിന്നത് ട്രംപായിരുന്നു. 20 വര്‍ഷത്തിന് ശേഷമാണ് ഒരു റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി പെന്‍സില്‍വാനിയയില്‍ വിജയം നേടിയത്.

പെന്‍സില്‍വാനിയ സ്റ്റേറ്റിലെ വോട്ടുകള്‍ എണ്ണി തീരാനാണ് കൂടുതല്‍ സമയം പിടിക്കുക. വിസ്‌കോന്‍സിന്‍, മിഷിഗണ്‍ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ ബുധനാഴ്ച അറിയാന്‍ സാധിച്ചേക്കും.

റിപബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിക്കുന്നുണ്ട്. അവര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അന്തിമ ഫല പ്രഖ്യാപനം വീണ്ടും വൈകാനാണ് സാധ്യത.

പെന്‍സില്‍വാനിയ സംസ്ഥാനത്തെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട നിയമവും ഫലം വൈകാന്‍ കാരണമാണ്. മെയില്‍ ബാലറ്റുകള്‍ എണ്ണുന്നതിന് അവിടെ പരിധിയുണ്ട്. ഇത്തവണ റെക്കോഡ് പോളിങാണ് പെന്‍സില്‍വാനിയയില്‍ നടന്നിരിക്കുന്നത്. ആയിരക്കണക്കിന് മെയില്‍ ബാലറ്റുകളാണ് ഇതുവരെ സ്വീകരിച്ചത്. ഇനിയും സ്വീകരിക്കാനുണ്ട് എന്നാണ് വിവരം.

കൊറോണ പ്രതിസന്ധി കാരണം മിക്ക വോട്ടര്‍മാരും മെയില്‍ വോട്ടിങാണ് രേഖപ്പെടുത്തിയത്. വോട്ടിങ് ദിനമായ നവംബര്‍ മൂന്ന് വരെ മെയില്‍ ബാലറ്റുകള്‍ എണ്ണാന്‍ പെന്‍സില്‍വാനിയ സംസ്ഥാനത്ത് നിയമം അനുവദിക്കുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.