ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ വൈറസ് നിസാരമല്ലെന്നും അതിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ കേരളത്തില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവരെ പ്രത്യേക ഐസ്വലേഷനിലേക്ക് മാറ്റി.
രാജ്യത്ത് ഇതുവരെ കേരളമടക്കം 11 സംസ്ഥാനങ്ങളിലായി 103 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കോവിഡ് കേസുകളും ഒമിക്രോണ്‍ വകഭേദമാണ്. ഇതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം വേണം. 19 ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കോംഗോയില്‍ നിന്നും കൊച്ചിയിലെത്തി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ഊര്‍ജിത പരിശ്രമം തുടരുകയാണ്. ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇദ്ദേഹം പോയ സ്ഥലങ്ങള്‍ കണ്ടെത്തിയ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നത് ആശ്വാസകരമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.