വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്ക് ശമനമില്ല. രാജ്യത്ത് ഇതുവരെ 6,708,458 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണ സംഖ്യ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 198,520 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 3,974,949 പേര് രോഗമുക്തി നേടുകയും ചെയ്തു.
കലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, നോര്‍ത്ത് കരോലിന, ടെന്നിസി എന്നീ 10 സംസ്ഥാനങ്ങളിലാണ് കോവിഡ് പിടിമുറുക്കിയിട്ടുള്ളത്. കാലിഫോര്‍ണിയയില്‍ 762,015 പേര്‍ക്കും ടെക്സസില്‍ 691,553 പേര്‍ക്കും ഫ്ളോറിഡയില്‍ 663,994 പേര്‍ക്കും ന്യൂയോര്‍ക്കില്‍ 477,606 പേര്‍ക്കുമാണ് കോവിഡ് ബാധയുള്ളത്.
ജോര്‍ജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, എന്നിവിടങ്ങളില്‍ രണ്ടുലക്ഷത്തിനു മുകളിലും നോര്‍ത്ത് കരോലിന, ടെന്നിസി, ലൂസിയാന തുടങ്ങി 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതര്‍. 33,116 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ന്യൂയോര്‍ക്കാണ് മരണ നിരക്കില്‍ മുന്നില്‍. കലിഫോര്‍ണിയയില്‍ 14,333 പേര്‍ക്കും ടെക്സസില്‍ 14,450 പേര്‍ക്കും ഫ്ളോറിഡയില്‍ 12,604 പേര്‍ക്കുമാണ് കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടയമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.