കൊച്ചി: ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും ചിത്രത്തിലെ നായകനായ രണ്‍വീര്‍ സിംഗും കൊച്ചിയിൽ എത്തി. രണ്ടുപേരെയും സ്വീകരിച്ചത് നടൻ പൃഥ്വിരാജാണ്. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി ചരിത്രവിജയം കുറിച്ചതിനെ ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രം '83' ന്റെ കൊച്ചിയില്‍ നടക്കുന്ന പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്.
ചിത്രം മലയാളത്തില്‍ പുറത്തിറക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. രണ്‍വീര്‍ സിംഗിനോടൊപ്പമുള്ള ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു. കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധായകന്‍.
രണ്‍വീര്‍ സിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിനെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബര്‍ ഇരുപത്തിനാലിനാണ് റിലീസ് ചെയ്യുന്നത്. നവംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രയിലറിന് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. പങ്കജ് ത്രിപാഠി, ബൊമന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.