ന്യൂഡല്‍ഹി: വി.വി.ഐ.പികളുടെ വ്യോമ യാത്ര പ്രോട്ടോകോള്‍ പരിഷ്‌കരിക്കാന്‍ വ്യോമ സേനയുടെ തീരുമാനം. തമിഴ്നാട്ടിലെ കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 14 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വി.വി.ഐ.പി വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമുള്ള പ്രോട്ടോകോള്‍ കൂനൂരിലെ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുമെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി വ്യക്തമാക്കി.
കൂനൂര്‍ കോപ്റ്റര്‍ ദുരന്തത്തെക്കുറിച്ചുള്ള സംയുക്ത സേനാതല അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വിശദമായ അന്വേഷണം നടക്കുന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.