മുംബൈ: പ്രമുഖ ബോളിവുഡ് താരം ഐശ്വര്യ റായിയെ പനാമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചു. നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെന്ന പനാമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി നോട്ടീസ് നല്‍കിയത്.
കേസില്‍ നടി ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിച്ച് വിദേശത്ത് പണം നിക്ഷേപിച്ചെന്ന ആരോപണത്തെ സംബന്ധിച്ച് ഐശ്വര്യ റായിയില്‍ നിന്ന് ഇഡി വിശദീകരണം ആരായുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1048 ഇന്ത്യക്കാരുടെ പേരുകളാണ് പനാമ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്‌മ പുറത്തു വിട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ പട്ടികയിലുണ്ട്. കള്ളപ്പണം ഒളിപ്പിച്ചുവെന്നതാണ് ആരോപണം.
നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയും ഐശ്വര്യ റായി ഹാജരാകുന്നതിന് സാവകാശം തേടുകയായിരുന്നു. ഇന്ന് ഹാജരാകണമെന്ന് കാണിച്ചാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം, ചോദ്യം ചെയ്യലിന് താരം ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കേരളത്തില്‍ നിന്ന് ഒമ്പത് പേരുടെ പേരും പനാമ പുറത്തു വിട്ട പട്ടികയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.