'ഈ സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു': പൊട്ടിത്തെറിച്ച് ജയ ബച്ചന്‍

'ഈ സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു': പൊട്ടിത്തെറിച്ച് ജയ ബച്ചന്‍

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മോശം ദിനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്നെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍. വിദേശ നാണ്യ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതിനെ തുടർന്നാണ് എസ്പി എംപിയും ഐശ്വര്യയുടെ ഭര്‍തൃമാതാവുമായ ജയ ബച്ചന്‍ ബിജെപിക്കെതിരെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ചത്.

'നോക്കൂ, നിങ്ങളുടെ സര്‍‌ക്കാരിന്റെ മോശം സമയം ഉടന്‍ ആരംഭിക്കാന്‍ പോകുകയാണ്' താൻ ശപിക്കുകയാണെന്നും രാജ്യസഭയില്‍ ജയാ ബച്ചന്‍ പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു ജയാ ബച്ചന്‍ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ചത്. ജയാ ബച്ചന്‍ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചെന്ന് ബിജെപി എംപി രാകേഷ് സിന്‍ഹ ഉന്നയിച്ചതോടെയാണ് ജയാ ബച്ചന്‍ ബിജെപിക്കെതിരെ തിരിഞ്ഞത്.

തനിക്കെതിരെ സഭയില്‍ വ്യക്തിപരമായി പരാമര്‍ശങ്ങള്‍ ഉയര്‍ന്നതായി ജയാ ബച്ചന്‍ ഉപാധ്യക്ഷനോട് പരാതിപ്പെട്ടു. ആരെയും പേരെടുത്ത് പറയാതെ ബിജെപിക്കെതിരെയായിരുന്നു ജയയുടെ പിന്നീടുള്ള പരാമര്‍ശങ്ങള്‍. രാജ്യസഭാധ്യക്ഷന്‍ തന്റെ പരാതി കേള്‍ക്കുന്നില്ലെന്നും ആരോപിച്ചു. 

12 രാജ്യസഭംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയെ ജയാ ബച്ചന്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ സഭാദ്ധ്യക്ഷനില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നതായും ജയാ ബച്ചന്‍ പറഞ്ഞു. തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങളുമായി ജയാ ബച്ചന്‍ വിഷയത്തില്‍ തര്‍ക്കിച്ചതോടെ രാജ്യസഭ പിരിഞ്ഞു.

അതേസമയം പനാമ പേപ്പറുകളിലെ വെളിപ്പെടുത്തലില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഐശ്വര്യ ഇ.ഡി ഓഫീസില്‍ നിന്നും മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.