കേന്ദ്രപദ്ധതി: 2023 ഓടെ കേരളത്തിലെ എല്ലാ വീടുകളിലും പൈപ്പുവെള്ളം

 കേന്ദ്രപദ്ധതി: 2023 ഓടെ കേരളത്തിലെ എല്ലാ വീടുകളിലും പൈപ്പുവെള്ളം

ന്യൂഡല്‍ഹി: 2023ഓടെ കേരളത്തിലെ എല്ലാ വീടുകളിലും 24 മണിക്കൂറും പൈപ്പുവെള്ളം ലഭ്യമാക്കുമെന്ന് യൂണിസെഫ്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ പൂര്‍ണമായും കുടിവെള്ള ദൗര്‍ലഭ്യമുക്ത രാജ്യമായി മാറുമെന്ന് ജല്‍ജീവന്‍ അഡീഷണല്‍ സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ ഭരത് ലാല്‍ അറിയിച്ചു.

2022ല്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ജമ്മുകശ്മീര്‍, മേഘാലയ, ലഡാക്ക് എന്നിവിടങ്ങളിലും 2023ല്‍ കേരളവും തമിഴ്നാടും ഉള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കും. ഈ വര്‍ഷം തെലങ്കാന, ഡല്‍ഹി, പുതുച്ചേരി, അന്തമാന്‍ നിക്കോബാര്‍, ഹരിയാണ, ബിഹാര്‍ എന്നിവിടങ്ങളില്‍ നൂറുശതമാനം വീടുകളിലും പൈപ്പുവെള്ളമെത്തും.

6.04 ലക്ഷം ഗ്രാമങ്ങളിലാണ് നിലവില്‍ ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 1.28 ലക്ഷം ഗ്രാമങ്ങളില്‍ 5.44 കോടി വീടുകളിലും പൈപ്പു ജലം ലഭ്യമാക്കുന്നുണ്ട്. ലക്ഷം ഗ്രാമങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജലദൗര്‍ലഭ്യം രൂക്ഷമായതിനാല്‍ വെള്ളത്തിനായി സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് യൂണിസെഫ് പദ്ധതിയുമായി കൈകോര്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.