അതിവേഗ റെയില്‍വേയില്‍ കുതിക്കാന്‍ രാജ്യം: ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികൾ പരിഗണനയില്‍

അതിവേഗ റെയില്‍വേയില്‍ കുതിക്കാന്‍ രാജ്യം: ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികൾ പരിഗണനയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ അതിവേഗ ട്രെയിന്‍ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ റെയില്‍വേ മന്ത്രാലയം. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആയ മുംബൈ-അഹമ്മദാബാദ് പദ്ധതി പൂര്‍ത്തീകരിക്കും മുമ്പ് തന്നെ കൂടുതൽ അതിവേഗ ട്രെയിന്‍ പദ്ധതികൾ നടപ്പിലാക്കാനാണ് കേന്ദ്ര തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഏഴു ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളാണ് റെയില്‍വേയുടെ പരിഗണനയില്‍ ഉള്ളത്.

ഡല്‍ഹി - വാരാണസി, മുംബൈ-നാഗ്പുര്‍ (740 കിലോമീറ്റര്‍) ഡല്‍ഹി-അഹമ്മദാബാദ് (886 കിമീ), ഡല്‍ഹി - അമൃത്സര്‍ (459 കിമീ), മുംബൈ- ഹൈദരാബാദ് (711 കിമീ), ചെന്നൈ-മൈസൂര്‍ (435 കിമീ), വാരാണസി - ഹൗറ (760 കിമീ) എന്നിവയാണ് റെയില്‍വേ പരിഗണിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍. ഈ പദ്ധതികളുടെ വിശദ പ്രൊജക്‌ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ റെയില്‍വേ എന്‍എച്ച്‌എസ്‌ആര്‍സിഎല്ലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.