വിവാഹപ്രായ ബില്‍; സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി

 വിവാഹപ്രായ ബില്‍; സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി

ന്യുഡല്‍ഹി: വിവാഹപ്രായ ഏകീകരണ ബില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ പെണ്‍മക്കളെ ഗര്‍ഭപാത്രത്തില്‍ കൊല്ലരുതെന്നും അവര്‍ ജനിക്കണമെന്നും മോഡി പറഞ്ഞു.

ഇതിനിടെ തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത മുന്‍ സര്‍ക്കാരുകളെ അവര്‍ തിരികെ കൊണ്ട് വരില്ലെന്നും മോഡി പറയുകയുണ്ടായി. ഏത് പാര്‍ട്ടിയാണ് തങ്ങളുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ന് സ്ത്രീകള്‍ക്ക് അറിയാം.

സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യം മുഴുവന്‍ ഉറ്റു നോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു വെച്ചു. ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.