സാക്രമെന്റോ: വടക്കന്‍ കാലിഫോര്‍ണിയയുടെ തീര മേഖലയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കാര്യമായ നാശനഷ്ടങ്ങളില്ല. ഡസന്‍ കണക്കിന് തുടര്‍ചലനങ്ങളും ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
പസഫിക് സമുദ്രത്തില്‍ യുറീക്കയുടെ തെക്കുപടിഞ്ഞാറായി 45 മൈല്‍ അകലെ പെട്രോലിയ പട്ടണത്തിന് സമീപമാണ് പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തി. സാന്‍ ഫ്രാന്‍സിസ്‌കോ, സാക്രമെന്റോ താഴ്വര എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.ആകെ 10 ദശലക്ഷം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു.
തുടര്‍ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 1.0 മുതല്‍ 4.5 വരെ തീവ്രതയാണു രേഖപ്പെടുത്തിയത്. അതേസമയം, റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ചലനങ്ങളും വലിയ ഭൂകമ്പത്തിന്റെ മുന്നോടിയായിരിക്കാന്‍ സാധ്യതയില്ലെന്ന് ഭൂകമ്പ ശാസ്ത്രജ്ഞന്‍ ലൂസി ജോണ്‍സ് ട്വിറ്ററില്‍ കുറിച്ചു. 1993 ല്‍ ഈ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ ഒരു മരണം സംഭവിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.