ന്യുഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഹാക്കിങ് ആരോപണത്തില്‍ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തുവെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ബുധനാഴ്ച ഇക്കാര്യം ശരിവെച്ചിരുന്നു. ഇപ്പോള്‍ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രാലയം. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ആദായ നികുതി വകുപ്പ് റെയ്ഡുകളെക്കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങളെ പറ്റിയുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക. ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, അവര്‍ തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്യുന്നു. ഇവര്‍ക്ക് വേറെ പണി ഒന്നുമില്ലേ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ആരോപണം ഉന്നയിച്ചിരുന്നു. അവര്‍ എല്ലാവരുടെയും ഫോണുകള്‍ ചോര്‍ത്തുകയും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുമാണ്. ചില റെക്കോര്‍ഡുകള്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി തന്നെ കേള്‍ക്കാറുമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
പിന്നാലെ മറുപടിയുമായി യോഗിയും എത്തി. ഒരുപക്ഷെ, അധികാരത്തിലിരിക്കെ അഖിലേഷ് സമാനമായ കാര്യം ചെയ്തിട്ടുണ്ടാകാമെന്നും ഇപ്പോള്‍ മറ്റുള്ളവരെ ആക്ഷേപിക്കുകയാണ് എന്നുമായിരുന്നു യോഗിയുടെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.