ഒമിക്രോണ്‍: ആഗോളസാമ്പത്തിക രംഗത്തെ തിരിച്ചടി ഇന്ത്യയേയും ബാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ഒമിക്രോണ്‍: ആഗോളസാമ്പത്തിക രംഗത്തെ തിരിച്ചടി ഇന്ത്യയേയും ബാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി:'കൊറോണ വ്യാപനം സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജ്യം അതിനെ അതിജീവിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയെത്തിയ ഒമിക്രോണ്‍ വിപണിയെ പിന്നോട്ടു നയിക്കാന്‍ ഇടയാക്കും'- റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നിരീക്ഷണം.

ഒമിക്രോണ്‍ വേരിയന്റിനെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ പ്രധാന വായ്പാ നിരക്കുകള്‍ മാറ്റേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം തീരുമാനിച്ചിരുന്നു. ലോകം മുഴുവന്‍ അനിശ്ചിതത്വം നേരിടുമ്പോള്‍ അതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടാകും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആഗോളതലത്തില്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ആദ്യപകുതിയില്‍ ആഗോളവ്യാപാര രംഗം ശക്തമായ തിരിച്ചുവരവ് നടത്തി. ഇത് ഇന്ത്യയ്ക്ക് അനുകൂലമായെങ്കിലും വിതരണ രംഗത്തും ഗതാഗതരംഗത്തും തിരിച്ചടി നേരിട്ടതോടെ അതിനൊരു തുടര്‍ച്ചയുണ്ടായില്ല. കൊറോണ കാലത്തെ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും കൊറോണയ്ക്ക് മുന്‍പത്തെ അവസ്ഥയിലേക്ക് തിരിച്ചു പോയിട്ടില്ല. വിതരണ രംഗത്തെ അനിശ്ചിതത്വം തിരികെയെത്തുമോയെന്ന ആശങ്കയും ശക്തികാന്ത ദാസിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.