ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം; പൊലീസ് കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി

ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം; പൊലീസ് കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി

കൊച്ചി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തി. പൊലിസ് സംരക്ഷണം, പൊലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി. പൊലീസുമായി ബന്ധപ്പെട്ട കേസുകള്‍ ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്.

ഹൈക്കോടതിയുടെ നീണ്ടകാല അവധികള്‍ വരുമ്പോള്‍ മാത്രമാണ് ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പൊലീസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതില്‍ മാറ്റം പ്രാബല്യത്തില്‍ വരിക. ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന പരിഗണനാ പട്ടികയിലും മാറ്റമുണ്ട്.

മോന്‍സണ്‍ കേസ്, പിങ്ക് പൊലീസിനെതിരായ കേസ് എന്നിവയില്‍ പൊലീസിന് സമീപകാലത്തായി ഹൈക്കോടതിയുടെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ പരിഗണനാ പട്ടികയിലെ മാറ്റം സ്വാഭാവികമായ നടപടി മാത്രമാണെന്നാണ് ഹൈക്കോടതി വിശദീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.