ബംഗ്ലാദേശില്‍ മൂന്ന് നില ബോട്ടിന് തീപിടിച്ച് 32 മരണം ; നൂറിലേറെ പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശില്‍ മൂന്ന് നില ബോട്ടിന് തീപിടിച്ച് 32 മരണം ; നൂറിലേറെ പേര്‍ക്ക് പരിക്ക്

ധാക്ക :തക്കന്‍ ബംഗ്ലാദേശിലെ ഝലകാത്തിയില്‍ മൂന്ന് നില ബോട്ടിന് തീ പിടിച്ച് 32 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ധാക്കയില്‍ നിന്നും ബര്‍ഗുണയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു. ഇതിനിടെയായിരുന്നു ദുരന്തം.

ഒബിജാന്‍ 10 എന്ന പേരുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നദിയിലൂടെ സഞ്ചരിക്കുന്നതിനിടെ മൂന്ന് നിലകളുള്ള ബോട്ടില്‍ നിന്നും തീ ഉയരുകയായിരുന്നു. പെട്ടെന്നു തന്നെ തീ ബോട്ടിലാകെ വ്യാപിച്ചു. നദിയുടെ മദ്ധ്യത്തിലായിരുന്നു അപ്പോള്‍ ബോട്ട്.

തീ ഉയരുന്നതു കണ്ട് യാത്രികരില്‍ ചിലര്‍ നദിയിലേക്ക് എടുത്ത് ചാടി. ചിലര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ചിലര്‍ മുങ്ങിമരിച്ചു. ബോട്ടില്‍ നിന്നും നദിയില്‍ നിന്നുമായി ആകെ 32 മൃതദേഹങ്ങളാണ് പോലീസ് കണ്ടെടുത്തത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

500 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. പരിക്കേല്‍ക്കാത്തവരെ പോലീസ് ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്തേ്ക്ക് എത്തിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

ആദ്യമായല്ല ബംഗ്ലാദേശില്‍ ബോട്ട് അപകടത്തില്‍പ്പെടുന്നത്. ഇതിന് മുന്‍പും ബോട്ടില്‍ തീ പടര്‍ന്നും, ബോട്ട് മുങ്ങിയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് രാജ്യത്തെ ബോട്ടുകളില്‍ ഭൂരിഭാഗവും സര്‍വ്വീസ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.