വത്തിക്കാന്‍ സിറ്റി: ചെറുതാകുന്നതിന്റെ മഹത്വമാണ് മനുഷ്യാവതാരത്തിന്റെ പൊരുളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 'ദൈവം സ്വയം താഴ്ത്തുമ്പോള്‍, നമ്മള്‍ വലിയവരാകാന്‍ ശ്രമിക്കുന്നു' - ഇടയന്മാരുടെയും ദരിദ്രരുടെയും ഇടയിലെ യേശുവിന്റെ ജനനം അനുസ്മരിച്ചുകൊണ്ട്, സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ രാത്രി ക്രിസ്മസ് കുര്‍ബാനയ്ക്കിടയിലെ വചന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
മാനുഷിക പ്രവണത ലൗകിക മഹത്വം അന്വേഷിക്കുമ്പോള്‍, ദൈവ ഹിതാര്‍ത്ഥം ചെറുതായി മാറാന്‍ നമുക്കാകുന്നുണ്ടോ എന്ന് ചോദിക്കുക എന്നതാണ് ക്രിസ്മസിന്റെ വെല്ലുവിളിയെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.'ദൈവം ശക്തിയും പ്രതാപവും അന്വേഷിക്കുന്നില്ല; ആര്‍ദ്രമായ സ്‌നേഹവും ആന്തരിക ലാളിത്യവുമാണ് ആവശ്യപ്പെടുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിലേക്കും കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും യേശുവിനെ ക്ഷണിച്ചുകൊണ്ട് ചെറുതാകലിന്റെ കൃപയ്ക്കായി യേശുവിനോട് അപേക്ഷിക്കണം. നമ്മുടെ സാധാരണ ജീവിതാനുഭവങ്ങള്‍ക്കിടയില്‍, ദൈവം അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. വലിയ പ്രതീക്ഷയുടെ സന്ദേശമാണു ദൈവം'
നമ്മുടെ ജീവിതത്തിന്റെ ചെറിയ വശങ്ങളിലേക്ക് നാം യേശുവിനെ ക്ഷണിക്കണം. ജീവിതാനുഭവത്തിന്റെ ഭാഗമാക്കണം-മാര്‍പാപ്പ വിശദീകരിച്ചു, നമ്മുടെ സ്വന്തം ബലഹീനതകളും ബുദ്ധിമുട്ടുകളും മുറിവുകളും സഹിതം. ചെറിയവരില്‍ യേശുവിനെ ആശ്ലേഷിക്കാന്‍ നാമും വിളിക്കപ്പെട്ടിരിക്കുന്നു. ജോലി ചെയ്യുന്ന എല്ലാവരുടെയും, പ്രത്യേകിച്ച് എളിയ ജോലി ചെയ്യുന്ന എല്ലാ മനുഷ്യരുടെയും അന്തസ്സ് മാനിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും പാപ്പ അനുസ്മരിച്ചു.'തൊഴില്‍സ്ഥലത്ത് ഇനി മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍' നാം പ്രവര്‍ത്തിക്കണമെന്ന പാപ്പ പറഞ്ഞു. കോവിഡ് കാല നിബന്ധനകള്‍ പ്രകാരം പരിമിത ജനക്കൂട്ടത്തിനേ ക്രിസ്മസ് കുര്‍ബാനയ്ക്കു പ്രവേശനമുണ്ടായിരുന്നുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.