ടെക്‌സാസ്: ഡാളസ് - ഫോർട്ട് വർത്ത് മെട്രോപ്ളെക്സിന്റെ പ്രാന്തപ്രദേശമായ പ്രൊസ്പറിൽ മലയാളി കമ്മ്യൂണിറ്റി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഡിസംബർ 23 വ്യാഴാഴ്ച വൈകുന്നേരം ആർട്ടിസിയ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷപരിപാടികൾ അരങ്ങേറി.
ക്രിസ്മസ് കാരൾ, സമ്മാനവിതരണം, കലാപരിപാടികൾ തുടങ്ങിയ വേദിയിൽ നടന്നു. ലീനസ് വർഗീസ്, പുണ്യ ജെറി, ഡിറ്റി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കാരളും ശ്രീജിത്ത് അഭിലാഷ്, ജെറി, അജീഷ്, സാമുവേൽ യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നൃത്തപരിപാടികളും, സ്കിറ്റും ആകർഷകങ്ങളായി.
ലോകമെങ്ങും രക്ഷകന്റെ ജനന പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ പ്രോസ്പ്പർ മലയാളികൾക്ക് ഒത്തുകൂടാൻ കിട്ടിയ ഈ അവസരം ഏറെ ഹൃദ്യവും സന്തോഷകരവും ആയിരുന്നുവെന്നും മുൻ വർഷത്തിനേക്കാൾ കുട്ടികളുടെ പങ്കാളിത്തം ഇത്തവണ ഏറെ ശ്രദ്ധേയമായി എന്നും പരിപാടിയുടെ സംഘാടകൻ കൂടിയായ സാമുവേൽ യോഹന്നാൻ അറിയിച്ചു.
ശ്രീജിത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങൾ പരിപാടികൾ വിജയമാക്കുന്നതിൽ നേതൃത്വം നൽകി. ലീനസ് വർഗീസ്, വിജയ് പരിപാടിയുടെ കൺവീനേഴ്‌സ് ആയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.