പരോസ്: ഗ്രീസിലെ ഈജിയന്‍ കടലില്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരും സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. പരോസ് ദ്വീപിനു സമീപം എണ്‍പതോളം അഭയാര്‍ഥികളുമായി പോയ ബോട്ടാണ് തലകീഴായി മറിഞ്ഞത്. തുര്‍ക്കിയില്‍നിന്ന് ഇറ്റലിയിലേക്ക് പോകുന്ന അഭയാര്‍ഥികളാണ് വെള്ളിയാഴ്ച രാത്രി അപകടത്തില്‍പെട്ടത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഗ്രീസില്‍ അഭയാര്‍ഥി ബോട്ടുകള്‍ അപകടത്തില്‍പെടുന്നത്. അപകടങ്ങളില്‍ ചുരുങ്ങിയത് മുപ്പതോളം പേര്‍ മരിച്ചു
പാരോസ് ദ്വീപില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ബോട്ട് മറിഞ്ഞത്. 63 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചു ബോട്ടുകളും വ്യോമസേനയുടെ ഹെലികോപ്റ്ററും സി-130 വിമാനവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകള്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്കെത്തുന്നതിന് ഏറ്റവും പ്രശസ്തമായ റൂട്ടുകളില്‍ ഒന്നാണ് ഗ്രീസ്.
തുര്‍ക്കിയില്‍ നിന്ന് ഇറ്റലിയിലേക്ക് ഗ്രീസിലെ ഈജിയന്‍ കടല്‍ വഴിയുള്ള യാത്ര ഇടനിലക്കാര്‍ വഴിയാണ് ആസൂത്രണം ചെയ്യുന്നത്. ചെറുതോണികളിലാണ് മിക്കവരും സഞ്ചരിക്കാറുള്ളത്. എന്നാല്‍ പട്രോളിങ് വര്‍ധിപ്പിക്കുകയും പിടിക്കപ്പെടുന്നവരെ തിരികെ തുര്‍ക്കിയിലേക്ക് നാടുകടത്തുമെന്ന് ഭയന്ന് പലരും വലിയ കപ്പലുകളില്‍ ദൈര്‍ഘ്യമേറിയ വഴികളിലൂടെയാണ് സഞ്ചാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.