ഇടുക്കി: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡിപിഐക്കാരന് ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.
കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
മറ്റൊരു കേസില്‍ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസില്‍ നിന്നും വിവരം ചോര്‍ത്തി നല്‍കിയെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു.
ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനസിനെ സസ്‌പെന്‍ഡ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.