ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന ഖ്യാതി നിലനിർത്തി ദുബായ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്തളളിയാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്. ഏവിയേഷന്‍ രംഗത്തെ അനലിസ്റ്റായ ഒഎജി ഡിസംബറില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചാണ് ക്രമം വിലയിരുത്തിയത്. 35,42,886 സീറ്റുകളുമായാണ് ദുബായ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന് 25,06,259 സീറ്റുകളാണുളളത്.
ആംസ്റ്റർഡാം, പാരീസ് ചാൾസ് ഡി , ഇസ്താംബൂൾ, ഫ്രാങ്ക്ഫർട്ട്, ദോഹ, മഡ്രിഡ്, ന്യൂയോർക്ക്, മിയാമി എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് വിമാനത്താവളങ്ങൾ. എക്സ്പോ നടക്കുന്ന പശ്ചാത്തലത്തില്‍ ദുബായ് വിമാനത്താവളത്തില്‍ തിരക്ക് അനുഭവപ്പെടുമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ദുബായ് വിമാനത്താവളത്തിന്‍റെ ടെർമിനല്‍ മൂന്നില്‍ മാത്രം ഒക്ടോബറില്‍ 10 ലക്ഷം പേരാണ് എത്തിയത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഉള്‍പ്പടെ ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ഇനിയും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.