കോവിഡ് മൂലം നാട്ടിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് കുവൈറ്റിലേക്ക് തിരിച്ചെത്താന്‍ ‘രജിസ്‌ട്രേഷന്‍ ഡ്രൈവു’മായി ഇന്ത്യന്‍ എംബസി

കോവിഡ് മൂലം നാട്ടിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് കുവൈറ്റിലേക്ക് തിരിച്ചെത്താന്‍ ‘രജിസ്‌ട്രേഷന്‍ ഡ്രൈവു’മായി ഇന്ത്യന്‍ എംബസി

കോവിഡ് മൂലം നാട്ടിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് കുവൈറ്റിലേക്ക് തിരിച്ചെത്താന്‍ ‘രജിസ്‌ട്രേഷന്‍ ഡ്രൈവു’മായി ഇന്ത്യന്‍ എംബസി.

കുവൈറ്റ് സിറ്റി: നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് തിരികെയെത്താന്‍ സാധിക്കാത്തതും കുവൈറ്റിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുമായ പ്രവാസികള്‍ക്കായി ‘രജിസ്‌ട്രേഷന്‍ ഡ്രൈവു’മായി കുവൈറ്റ് എംബസി.

കുവൈറ്റിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/nSoMBe9Nyk5uu3dHA എന്ന ലിങ്ക് വഴി ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് എംബസി അറിയിച്ചു. വിവരശേഖരണത്തിന് വേണ്ടി മാത്രമായാണ് രജിസ്‌ട്രേഷന്‍ ഡ്രൈവ് ഒരുക്കുന്നതെന്നും എംബസി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയതായി കുവൈറ്റ് അധികൃതര്‍ അറിയിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു.

ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ എംബസിയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവയ്ക്കുന്നതാണ്. അതുകൊണ്ട് എംബസിയുടെ http://www.indembkwt.gov.in എന്ന വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ പേജുകളും (Twitter: @indembkwt, Facebook: @indianembassykuwait) പിന്തുടരണമെന്നും എംബസി അറിയിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.