ന്യുഡല്‍ഹി: രാജ്യത്തു 4001 അപൂര്‍വരോഗങ്ങളുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ പരിഗണിച്ചാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
അപൂര്‍വരോഗം ബാധിച്ചവരുടെ ചികിത്സച്ചെലവുള്‍പ്പെടെയുള്ള നയരൂപീകരണ ഘട്ടത്തില്‍ ഇത്തരം രോഗങ്ങളുടെ പട്ടിക ഇല്ലാത്തത് പ്രതിസന്ധിയായിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യ മന്ത്രാലയമാണ് ആശുപത്രികളില്‍നിന്നുള്ള വിവരം ക്രോഡീകരിച്ച് പ്രത്യേക റജിസ്ട്രി തയാറാക്കാന്‍ നിര്‍ദേശിച്ചത്. ഓരോ 10,000 പേരെയും പരിഗണിക്കുമ്പോള്‍ അതില്‍ അഞ്ച് പേരില്‍ മാത്രം കാണുന്ന രോഗമാണു യൂറോപ്പില്‍ അപൂര്‍വരോഗമായി പരിഗണിക്കുക. യുഎസ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇതിനു വ്യത്യസ്ത മാനദണ്ഡമാണ്. ലോകത്താകെ ഇത്തരത്തില്‍ 7000, 8000 അപൂര്‍വരോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ശാസ്ത്രീയപഠനം നടന്നിട്ടില്ലെങ്കിലും ജനസംഖ്യാനുപാതിക തോതു കൂടി പരിഗണിച്ചാണ് അപൂര്‍വരോഗങ്ങള്‍ നിശ്ചയിക്കുന്നത്. ഹീമോഫീലിയ, തലസീമീയ, അരിവാള്‍ രോഗം, മസ്‌കുലര്‍ ഡിസ്‌ട്രോഫി തുടങ്ങിയവയാണ് ഇന്ത്യയില്‍ പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അപൂര്‍വരോഗങ്ങള്‍. ഇത്തരത്തിലുള്ള മിക്ക രോഗങ്ങള്‍ക്കും മരുന്നും കണ്ടുപിടിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.