'എന്‍സിപിയെ മോഡി സഖ്യത്തിന് ക്ഷണിച്ചിരുന്നു; പക്ഷേ, തങ്ങള്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു': വെളിപ്പെടുത്തലുമായി ശരദ് പവാര്‍

'എന്‍സിപിയെ മോഡി സഖ്യത്തിന് ക്ഷണിച്ചിരുന്നു; പക്ഷേ, തങ്ങള്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു': വെളിപ്പെടുത്തലുമായി ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍സിപിയുമായി സഖ്യമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ താല്‍പര്യക്കുറവ് വ്യക്തമാക്കി അപ്പോള്‍ തന്നെ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറാത്തി ദിനപത്രമായ 'ലോക്സത്ത'യുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ല്‍ ബിജെപിയുമായി എന്‍സിപി സഖ്യം ചേരുന്നുവെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെയാണ് അജിത് പവാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്. അതിന് മുന്‍കൈയെടുത്തത് ശരദ് പവാറാണെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ആ സമയത്ത് തന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളയാതുകൊണ്ട് ബിജെപി എന്‍സിപിയുമായി ഒരു സഖ്യമുണ്ടാക്കാന്‍ ആലോചിച്ചിരിക്കാം. താന്‍ മുന്‍കൈയെടുത്തിരുന്നുവെങ്കില്‍ അത്തരമൊരു സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതല്ലേയെന്നും പവാര്‍ ചോദിച്ചു.

അടുത്ത ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ മേധാവിത്വം ഉണ്ടാകില്ല. മോഡിയുടെ നേതൃത്വത്തില്‍ നടത്തുന്ന റാലികളില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാരണാസിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള മോഡിയുടെ തീരുമാനം അന്ന് ബിജെപിക്ക് ഗുണം ചെയ്തു. ഉത്തര്‍പ്രദേശ് പോലൊരു വലിയ സംസ്ഥാനത്തിലെ ജനതയെ തന്റെ കൂടെ നിറുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ, കഠിനാദ്ധ്വാനിയും ഭരണകാര്യങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. മോദി പ്രഭാവം കുറയുകയാണെന്നും പവാര്‍ പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.