മഹാത്മാ ഗാന്ധിയെ ബോധപൂര്‍വം നിന്ദിക്കുന്നു; ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

മഹാത്മാ ഗാന്ധിയെ ബോധപൂര്‍വം നിന്ദിക്കുന്നു; ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യുഡല്‍ഹി: മത നേതാവ് കാളീചരണ്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി. മഹാത്മാ ഗാന്ധിയെ ആക്രമിക്കാനും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പരസ്യമായി വിമര്‍ശിക്കാനും ബിജെപി മനപൂര്‍വമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.

ഭരണകക്ഷിയും അനുബന്ധ ഗ്രൂപ്പുകളും മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ള നേതാക്കളാരും ഇതിനെ എതിര്‍ക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

മഹാത്മാ ഗാന്ധിയെ വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സയെ പുകഴ്ത്തുമ്പോഴും കാളീചരണ്‍ ഉപയോഗിച്ചത് മോശം ഭാഷയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് കാളീചരണ്‍ അറസ്റ്റിലായത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കണമെന്നും ഗാന്ധിയെ അധിക്ഷേപിക്കുന്നത് പാപമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.