ന്യുഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ആത്മകഥയായ 'ഹൃദയരാഗങ്ങള്‍'ക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. കെ.പി രാമനുണ്ണി, ഡോ. കെ.എസ് രവികുമാര്‍, ഡോ. എം. ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
രഘുനാഥ് പലേരിയുടെ 'അവര്‍ മൂവരും ഒരു മഴവില്ലും' എന്ന കൃതി ബാലസാഹിത്യ വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായി. കെ.ജി.പൗലോസ്, ജി.മധുസൂദനന്‍, പി.കെ.ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് 50,000 രൂപയും ഫലകവും അടങ്ങുന്ന ബാലസാഹിത്യ പുരസ്‌കാരം നിര്‍ണയിച്ചത്.
നോവലിസ്റ്റ് മോബിന്‍ മോഹന്‍ എഴുതിയ 'ജക്കരന്ത'എന്ന കൃതി 50,000 രൂപയും ഫലകവും അടങ്ങുന്ന യുവ പുരസ്‌കാരത്തിന് അര്‍ഹമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.