15-18 പ്രായക്കാര്‍ക്ക് വാക്‌സിന്‍: നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം

15-18 പ്രായക്കാര്‍ക്ക് വാക്‌സിന്‍: നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: പതിനഞ്ച് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കി വാക്സിനേഷന്‍ തിയതി തെരഞ്ഞെടുക്കാം.

തിങ്കളാഴ്ചയാണ് വാക്സിനേഷന്‍ ആരംഭിക്കുന്നത്. വാക്സിന്‍ രജിസ്ട്രേഷന്‍ സമയത്ത് കുട്ടികളുടെ തിരിച്ചറിയല്‍ രേഖ അപ്‌ലോഡ് ചെയ്യണം. ആധാര്‍ ഇല്ലാത്തവര്‍ക്ക് സ്കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് രേഖയായി ഉപയോഗിക്കാം. കോവിന്‍ ആപ്പില്‍ രക്ഷിതാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അക്കൗണ്ടില്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല.

ആഡ് മോര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരു മൊബൈല്‍ നമ്പറില്‍ നിന്നു നാല് പേര്‍ക്കുവരെ രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല.

വാക്സിനേഷന് അര്‍ഹരായ 15 ലക്ഷത്തോളം കുട്ടികള്‍ സംസ്ഥാനത്തുണ്ട്. കോവാക്സിനാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.