വാഷിങ്ടണ്‍: വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ മൂന്നു മണിക്കൂറോളം ക്വാറന്റീനില്‍ കഴിഞ്ഞ് അധ്യാപിക.
സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ള വിനോദയാത്രക്കിടെയാണ് മരീസ ഫോറ്റിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചിക്കാഗോയില്‍ നിന്നായിരുന്നു ഇവര്‍ ഐസ്‌ലന്‍ഡിലേക്കുള്ള വിമാനം കയറിയത്. അവിടെ നിന്നും സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകാനായിരുന്നു പദ്ധതി. വിമാനത്തില്‍ കയറുന്നതിന് മുമ്പ് രണ്ട് തവണ പി.സി.ആര്‍ പരിശോധനയും അഞ്ച് തവണ റാപ്പിഡ് ടെസ്റ്റും നടത്തി. പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. പിന്നീട് യാത്രക്കിടെ തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൈയിലുണ്ടായിരുന്നു കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഉടന്‍ തന്നെ വിമാന ജീവനക്കാരെ താന്‍ വിവരമറിയിച്ചുവെന്ന് മരീസ പറഞ്ഞു. ഈ സമയം വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. തനിക്ക് തന്റെ കുടുംബത്തെയോര്‍ത്തും വിമാനത്തിലെ മറ്റ് യാത്രക്കാരെയോര്‍ത്തും കടുത്ത ആശങ്കയുണ്ടായി. 150 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ജീവനക്കാര്‍ തനിക്കായി പ്രത്യേക സീറ്റ് ഒരുക്കാന്‍ ശ്രമിച്ചു. എന്നാല്‍, വിമാനത്തില്‍ യാത്രികരുടെ എണ്ണം കൂടുതലായതിനാല്‍ അത് സാധ്യമായില്ല. തുടര്‍ന്ന് താന്‍ തന്നെ വിമാനത്തിന്റെ ബാത്ത്‌റൂമില്‍ ക്വാറന്റീനിലിരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ബാത്ത്‌റൂമില്‍ ഭക്ഷണം ഉള്‍പ്പടെ വിമാനയാത്രക്കാര്‍ എത്തിച്ച് നല്‍കിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഐസ്‌ലാന്‍ഡില്‍ എത്തിയതിന് ശേഷം അധ്യാപികയെ ക്വാറന്റീനിലേക്ക് മാറ്റി.
രണ്ടു ഡോസ് വാക്‌സിന്‍ കൂടാതെ ബൂസ്റ്റര്‍ ഡോസും മരീസ സ്വീകരിച്ചിരുന്നു. പിതാവും സഹോദരനും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.