കോവിഡ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെയാണെങ്കിലും ശരീരത്തിലെ മറ്റവയവങ്ങളെയും ബാധിക്കുമെന്ന് പഠനങ്ങൾ. ഹൃദയത്തിലും തലച്ചോററിലും കോവിഡ് ബാധയുടെ പ്രത്യഘാതങ്ങൾ ഉണ്ടാവാം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്.
ചില മാനസിക ബുദ്ധിമുട്ടുകളും കോവിഡ് ബാധിതരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉറക്കമില്ലായ്മ്മ, വിഷാദരോഗം എന്നിവ പ്രധാനമായും ഇവരിൽ കാണപ്പെടുന്നവയാണ്. എന്നാൽ അധികകാലം ഇവ നീണ്ടു നിൽക്കാറില്ല എന്നുള്ളത് ആശ്വാസകരം.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊറോണ വൈറസ് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുമെന്നും ദീര്‍ഘക്കാലം അവയ്ക്ക് അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ജേണല്‍ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
കോവിഡ് 19 ബാധിച്ച് ഭേദമായവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു ജര്‍മന്‍ പഠനം സൂചിപ്പിച്ചിരുന്നു. രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തിന് ഹൃദയാഘാതം ഉണ്ടായത് പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പഠനത്തില്‍ പറയുന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. കോവിഡ് ബാധിച്ചവരിൽ രക്തം കട്ട പിടിക്കാനുള്ള സധ്യതയുണ്ട്. ഹൃദയാഘാതം , പക്ഷാഘാതം എന്നിവ പലപ്പോഴും ഈ പ്രക്രിയയുടെ ഭാഗമായാണ് സംഭവിക്കുന്നത്. എന്നാൽ കോവിഡ് ബാധയുള്ളപ്പോൾ ആസ്പിരിൻ കഴിക്കാൻ നിർദേശിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയാനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.