പശ്ചിമ ഘട്ടം: അന്തിമ വിജ്ഞാപനത്തിന് കേന്ദ്രം ആറുമാസം കൂടി അനുവദിച്ചു

പശ്ചിമ ഘട്ടം: അന്തിമ വിജ്ഞാപനത്തിന് കേന്ദ്രം ആറുമാസം കൂടി അനുവദിച്ചു

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ആറുമാസം നീട്ടാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പം തുടരുന്നതിനാലാണ് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.

ഇന്നലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി തീരുന്ന മുറയ്‌ക്ക് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനായിരുന്നു മുന്‍ തീരുമാനം. അന്തിമ വിജ്ഞാപനത്തിന് മുന്‍പ് പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കുന്നതിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുമായി വനം പരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല.

കസ്‌തൂരിരംഗന്‍ സമിതി കണ്ടെത്തി​യ 9993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം നിര്‍ദ്ദേശിച്ചു. ജനവാസ കേന്ദ്രങ്ങളും ജലാശയങ്ങളും തോട്ടങ്ങളും ഉള്‍പ്പെട്ട 1337.24 ചതുരശ്ര കിലോമീറ്റര്‍ നോണ്‍ കോര്‍ മേഖലയായി കണക്കാക്കുമെന്നാണ് പരി​സ്ഥി​തി​ മന്ത്രാലയത്തി​ന്റെ നി​ലപാട്.

അവിടെ എന്തൊക്കെ പ്രവൃത്തികള്‍ നടത്താമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. ഇതില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനോട് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.