ഇന്ത്യയിൽ കോവാക്സിൻ ഫെബ്രുവരിയിൽ

ഇന്ത്യയിൽ കോവാക്സിൻ ഫെബ്രുവരിയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ COVID-19 വാക്സിൻ - കോവാക്സിൻ- ഫെബ്രുവരിയിൽ തന്നെ പ്രതീക്ഷിക്കാം. ഇത് പ്രതീക്ഷിച്ചതിലും മാസങ്ങൾക്ക് മുമ്പാണ്. അവസാന ഘട്ട പരീക്ഷണങ്ങൾ ഈ മാസം ആരംഭിക്കുകയും പഠനങ്ങൾ ഇതുവരെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കുകയും ചെയ്തതായിവാർത്താ ഏജൻസികൾ റിപ്പാർട്ട് ചെയ്യുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനൊപ്പം (ഐസിഎംആർ) കോവാക്സിൻ വികസിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് അടുത്ത വർഷം രണ്ടാം പാദത്തിൽ മാത്രമേ ഇത് ആരംഭിക്കൂ എന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.

വാക്സിൻ നല്ല ഫലപ്രാപ്തി കാണിക്കുന്നതായി കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ മുതിർന്ന ഐസി‌എം‌ആർ ശാസ്ത്രജ്ഞൻ രജനി കാന്ത്, റിസർച്ച് ബോഡിയുടെ ന്യൂഡൽഹി ആസ്ഥാനത്ത് വച്ച് വ്യാഴാഴ്ച. പറഞ്ഞു. അടുത്ത വർഷം, ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് ആരംഭത്തോടെ കൂടി വാക്സിൻ വിപണിയിൽ ലഭ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

എന്നാൽ ഭാരത് ബയോടെക് പ്രതിനിധികൾ ആരും തന്നെ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

മൂന്നാം ഘട്ട പരീക്ഷണങ്ങൾ അവസാനിക്കുന്നതിന് മുമ്പുതന്നെ ആളുകൾക്ക് കോവാക്സിൻ ഷോട്ടുകൾ നൽകാമോ എന്ന് തീരുമാനിക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണെന്ന് ഐസിഎംആറിന്റെ റിസർച്ച് മാനേജ്‌മെന്റ് പോളിസി പ്ലാനിംഗ് കോർഡിനേഷൻ സെൽ മേധാവി കാന്ത് പറഞ്ഞു. ഒന്നാം രണ്ടാം ഘട്ട പരീക്ഷണങ്ങളിലും മൃഗങ്ങളിൽ നടത്തിയ പരീക്ഷങ്ങളിലും കോവാക്സിൻ സുരക്ഷയും കാര്യക്ഷമതയും കാണിക്കുന്നതിനാൽ ഇത് സുരക്ഷിതമാണ്., പക്ഷേ മൂന്നാം ഘട്ട പരീക്ഷണങ്ങൾ അവസാനിച്ചില്ലെങ്കിൽ പൂർണ്ണമായും സുരക്ഷിതം എന്ന് പറയുവാൻ സാധിക്കില്ല എന്ന്  കാന്ത് അഭിപ്രായപ്പെട്ടു.

“മൂന്നാം ഘട്ടം പൂർത്തിയാകുംമുമ്പ് വാക്സിൻ എടുക്കുന്നതിന് അല്പം അപകടസാധ്യതയുണ്ട്, പക്ഷെ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് വാക്സിൻ എടുക്കാം. ആവശ്യമെങ്കിൽ അടിയന്തിര സാഹചര്യങ്ങളിൽ വാക്സിൻ നൽകുന്നതിനെക്കുറിച്ച് സർക്കാരിന് ചിന്തിക്കാനാകും. ” അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് -19 വാക്‌സിനായി അടിയന്തര അംഗീകാരം നൽകുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നതായി ഇന്ത്യൻ ആരോഗ്യമന്ത്രി ഹർഷ് വർധൻ സെപ്റ്റംബറിൽ പറഞ്ഞിരുന്നു. പ്രത്യേകിച്ചും പ്രായമായവർക്കും ഉയർന്ന അപകടസാധ്യതയുള്ള ജോലിസ്ഥലങ്ങളിലെ ആളുകൾക്കുമാണ് ഇങ്ങനെ കൊടുക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.

നിരവധി പ്രമുഖ കോവിഡ് വാക്സിനുകൾ ഇതിനകം അവസാന ഘട്ട പരിശോധനയിലാണ്. യു കെ യിലെ ആസ്ട്രാസെനെക്ക വികസിപ്പിച്ചെടുത്ത ഒരു പരീക്ഷണാത്മക വാക്സിൻ, ഏറ്റവും പ്രധാനമായ ഒന്നാണ്. ഡിസംബർ അവസാനമോ 2021 ന്റെ തുടക്കത്തിലോ ഇത് പുറത്തിറക്കുമെന്ന് യു കെ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെ ലോകമെമ്പാടുമുള്ള കമ്പനികളുമായും സർക്കാരുകളുമായും നിരവധി വിതരണ, ഉല്പാദന കരാറുകൾ ആസ്ട്രസെനെക്ക ഒപ്പുവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.