പെഗാസസ്: വിവരങ്ങള്‍ തേടി സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം; പൊതു അറിയിപ്പ് പുറത്തിറക്കി

പെഗാസസ്: വിവരങ്ങള്‍ തേടി സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം; പൊതു അറിയിപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. ജനുവരി ഏഴിന് ഉച്ചയ്ക്ക് മുന്‍പ് പൊതുജനങ്ങള്‍ക്ക് സമിതിയെ സമീപിക്കാം. ഇതു സംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി.

[email protected] എന്ന ഈ മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങള്‍ കൈമാറണം. വിദഗ്ധ സമിതി ആവശ്യപ്പെട്ടാല്‍ ചോര്‍ത്തലിന് വിധേമായ ഫോണുകളും കൈമാറണം. പരിശോധനക്ക് ശേഷം ഇവ തിരികെ നല്‍കുമെന്നും സമിതി വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവരോട് ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ നേരത്തെ സമിതി തേടിയിരുന്നു. ചോര്‍ത്തലിന് വിധേയനായ ഫോണുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.

സുപ്രിം കോടതി റിട്ടയേഡ് ജഡ്ജി ആര്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സുപ്രിം കോടതി നിയോഗിച്ചത്. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സികിലെ ഡോ. നവീന്‍കുമാര്‍ ചൗധരി കൊല്ലം അമൃത വിശ്വ വിദ്യാപീഠം പ്രൊഫസര്‍ ഡോ.പി പ്രഭാകരന്‍, മുംബൈ ഐഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അശ്വിന്‍ അനില്‍ ഗുമസ്തെ എന്നിവരടങ്ങിയതാണ് സമിതി.

ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ ദി വയറാണ് ആദ്യം പുറത്തുവിട്ടത്.

ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കുകയും സംഭവത്തില്‍ സുപ്രിം കോടതി ഇടപെടുകയുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.