സ്മൃതി യാത്ര തുടങ്ങി: പി.ടിയുടെ ചിതാഭസ്മം ഇന്ന് അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും; മാര്‍ഗ നിര്‍ദേശവുമായി ഇടുക്കി രൂപത

സ്മൃതി യാത്ര തുടങ്ങി: പി.ടിയുടെ ചിതാഭസ്മം ഇന്ന് അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും; മാര്‍ഗ നിര്‍ദേശവുമായി ഇടുക്കി രൂപത

കൊച്ചി: കെപിസിസി വർക്കിംങ് പ്രസിഡന്റും എംഎൽഎയുമായിരുന്ന പി.ടി.തോമസിന്റെ ചിതാഭസ്മം ഇന്ന് അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. അടക്കം ചെയ്യുന്നതിന് മാർഗനിർദേശങ്ങളുമായി ഇടുക്കി രൂപത. രൂപതാ മുഖ്യവികാരി ജനറലാണ് നിർദേശങ്ങൾ നൽകിയത്. പ്രധാനമായും മൂന്ന് നിർദേശമാണ് ഇടുക്കി രൂപത മുന്നോട്ടുവെച്ചിരിക്കുന്നത്.

ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിർദേശം. ദേവാലയവും പരിസരവും സെമിത്തേരിയും പരിപാവനമായിട്ടാണ് സഭ കാണുന്നത്, അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ ചടങ്ങിൽ പങ്കെടുക്കുന്നവർക്കുണ്ട് എന്നാണ് ആദ്യത്തെ നിർദേശം.

സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ല ഈ ചടങ്ങ് നടക്കുന്നത്. എന്നിരുന്നാലും ചടങ്ങിൽ പ്രാർഥനാപൂർവമായ നിശബ്ദത ഉണ്ടായിരിക്കണമെന്ന നിർദേശവും രൂപത മുന്നോട്ടുവെച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാൽ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യത സഭ മുന്നിൽ കാണുന്നുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് സഭയുടെ ഭാഗത്ത് നൽകിയിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള ഒരു സമീപനം പ്രവർത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം. എന്നീ മൂന്ന് നിർദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യ വികാരി ജനറൽ നൽകിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.