തിരുവനന്തപുരം: ക്രിസ്തുമസ്, ന്യൂ ഇയർ, ശബരിമല തിരക്ക് കണക്കിലെടുത്തു തൃശൂര്‍- ചെന്നൈ പ്രതിവാര സ്‌കാനിയോ സര്‍വീസുമായി കെഎസ്ആര്‍ടിസി. ഈ മാസം ആറ് മുതൽ ഒരു മാസത്തെ പരീക്ഷണാർത്ഥം വീക്കെന്റ് സർവ്വീസുകൾ നടത്താനാണ് തീരുമാനം.
തമിഴ്നാട്ടിലെ വിവിധ മലയാളി അസോസിയേഷൻ സംഘടനാ പ്രതിനിധികൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്നും ജനുവരി 7,9, 14,16, 21,23,28,30, ഫെബ്രുവരി 4,6 തീയതികളിൽ (എല്ലാ വെള്ളി, ഞായർ ദിവസങ്ങളിൽ ) വൈകുന്നേരം 6.30 ന് സർവ്വീസ് ആരംഭിക്കും. തൃശൂരിൽ നിന്നും ചെന്നൈക്ക് ജനുവരി 6,8,13,15,20,22,27,29, ഫെബ്രുവരി 3,5 തീയതികളിൽ (എല്ലാ വ്യാഴം, ശനി ദിവസങ്ങളിൽ ) വൈകിട്ട് 5.30 ന് പുറപ്പെടുന്നതുമാണ്. ചെന്നൈയിൽ നിന്നും തൃശൂരിലേക്ക് എല്ലാ പ്രധാന സ്ഥലങ്ങളിലും ബോർഡിംഗ് പോയന്റ് ഉണ്ടായിരിക്കും.
കൂടാതെ തൃശൂരിൽ നിന്നും പാലക്കാട് നിന്നും കണക്ഷൻ സർവ്വീസിൽ ടിക്കറ്റ് റിസർവ്വ് ചെയ്യുന്നതിനും, തൃശൂർ , പാലക്കാട് ബസ് സ്റ്റേഷനുകളിൽ വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കും. കൂടാതെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ട സഹായിയെയും സൗകര്യപ്പെടുത്തുന്നതാണ്.പരീക്ഷണാർത്ഥം ഒരു മാസം ഈ സർവ്വീസ് ഓപ്പറേറ്റ് ചെയ്ത ശേഷം തുടർന്ന് സർവ്വിസ് നടത്തുന്നത് തീരുമാനിക്കും.
ചെന്നൈ മലയാളികളുടെ ദീർഘകാല ആവശ്യമാണ് നിലവിൽ സാക്ഷാത്കരിക്കുന്നത്. സർവ്വീസിലേക്ക് സീറ്റുകൾ “എന്റെ കെ എസ് ആർ ടി സി” ആപ്പ് വഴി ഓൺലൈനിൽ ബുക്ക് ചെയ്യാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.