ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു; അന്വേഷണത്തിനൊരുങ്ങി റെയില്‍വെ പൊലീസും

ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു; അന്വേഷണത്തിനൊരുങ്ങി റെയില്‍വെ പൊലീസും

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ റെയില്‍വെ പൊലീസും അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

ഇതിനിടെ യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ടി ടി ഇ റിപ്പോര്‍ട്ട് നല്‍കി. പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്കാണ് ടി ടി ഇ കുഞ്ഞഹമ്മദ് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായിട്ടും മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്ഐ പ്രമോദ് രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.